കാസര്‍കോട് പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി; ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് അമ്മ

  • 24/07/2025

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്നു പെണ്‍കുട്ടിയെ മാതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചു.

എട്ടാം മാസത്തിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്കും നവജാത ശിശുവിനും നിലവില്‍ പ്രശ്‌നങ്ങളില്ല. സംഭവത്തെക്കുറിച്ച്‌ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പീഡനത്തിനിരയായോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയാറായില്ല. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related News