നേഘയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍‌

  • 24/07/2025

കണ്ണമ്ബ്രയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഘ (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂർ മെ‍ഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാല്‍ നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

ഇന്നലെ രാത്രി 12.30 നാണ് കട്ടിലില്‍നിന്നു താഴെ വീണുകിടക്കുന്ന നിലയില്‍ നേഘയെ കണ്ടത്. ഭർത്താവും രണ്ടര വയസുള്ള മകള്‍ അലൈനയ്ക്കുമൊപ്പം രാത്രി നേഘ മുറിയില്‍ ഉറങ്ങാൻ കിടന്നിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണർന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഘയെ കണ്ടതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. നേഘയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ആറു വർഷം മുമ്ബാണ് കണ്ണമ്ബ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം നടന്നത്.

Related News