കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

  • 26/07/2025

കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് മണല്‍ത്തിട്ടയില്‍ ഇടിച്ച്‌ ഫൈബർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്.

പരിക്കേറ്റ സെല്‍വ ആന്റണി, ലേല അടിമൈ എന്നിവർ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒൻപത് പേരില്‍ ആറ് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച്‌ അപകടത്തില്‍പെട്ടത്. ഇവര്‍ മത്സബന്ധനത്തിന് പോകുന്നതിനിടെ കടലില്‍വച്ച്‌ വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.

Related News