കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം നിലനിര്‍ത്തി യുഡിഎസ്‌എഫ്; വര്‍ഷങ്ങള്‍ക്ക് ശേഷം എംഎസ്‌എഫിന് ചെയര്‍പേഴ്സണ്‍ സ്ഥാനം

  • 26/07/2025

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം യുഡിഎസ്‌എഫ് നിലനിർത്തി. എംഎസ്‌എഫ് പ്രതിനിധി പി.കെ ഷിഫാനയാണ് പുതിയ ചെയർപേഴ്സണ്‍. അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്‌എഫ്- കെഎസ്‌യു പ്രതിനിധികള്‍ക്കാണ് വിജയം. ചെയർപേഴ്സണ്‍, ജനറല്‍ സെക്രട്ടറി പോസ്റ്റുകളിലേക്ക് എംഎസ്‌എഫ് പ്രതിനിധികള്‍ ഒരുമിച്ച്‌ ജയിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

45 വർഷം മുൻപ് എസ്‌എഫ്‌ഐ-എംഎസ്‌എഫ് മുന്നണിയില്‍ ടി.വി.പി ഖാസിം സാഹിബ് ചെയർപേഴ്സണായ ശേഷം ഇതാദ്യമായാണ് എംഎസ്‌എഫിന് ചെയർപേഴ്സണ്‍ സ്ഥാനം ലഭിക്കുന്നത്.

Related News