ദിനംപ്രതി ആയിരത്തിലേറെ വിസകളുടെ കാലാവധി കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍

  • 26/07/2020

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദിനം പ്രതി ആയിരത്തോളം റസിഡൻസ് പെർമിറ്റുകളുടെ കാലാവധികഴിയുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യോമ ഗതാഗതം നിര്‍ത്തിയതിനാല്‍ അവധിക്ക്​ നാട്ടിൽപോയി തിരിച്ചു​വരാൻ കഴിയാതെ നിരവധി പ്രവാസികളുടെ റസിഡൻസാണ് കാലഹരണപ്പെടുന്നത്. നേരത്തെ താമസ രേഖ നിലവിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്താണെങ്കിലും ഓൺലൈനിൽ റെസിഡൻസി പുതുക്കാനുള്ള സൗകര്യം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു.നിരവധി കമ്പിനികളും പ്രവാസികളും ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് താമസ രേഖ പുതുക്കിയിട്ടുണ്ട്. എന്നാല്‍ നൂറുക്കണക്കിന് സ്പോൺസർമാര്‍ക്ക് ജീവനക്കാരുടെ താമസ രേഖ പുതുക്കല്‍ പൂർത്തിയാക്കുവാന്‍ സാധിച്ചിട്ടിലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട് . ആറുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ ഇഖാമ റദ്ദാവുമെന്ന നിയമത്തിൽ ഇളവ്​ നൽകിയതായി വാര്‍ത്തകള്‍ ഉണ്ടെങ്കിലും വിസയുടെ നിലവിലെ അവസ്ഥ പരിശോധിക്കുവാന്‍ കഴിയാത്തതിനാല്‍ പലരും ആശങ്കയിലാണ്.

Related News