'മിഷനറി പ്രവര്‍ത്തനങ്ങളെല്ലാം ഹിന്ദുമേഖലകളില്‍, എന്തുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ നടത്തുന്നില്ല'- ടി.പി സെന്‍കുമാര്‍

  • 29/07/2025

മിഷനറി പ്രവർത്തനങ്ങളെല്ലാം ഹിന്ദുമേഖലകളിലാണെന്നും എന്തുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ നടത്തുന്നില്ലെന്നും ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ടി.പി സെന്‍കുമാര്‍.

'സച്ചാർ കമ്മീഷൻ റിപ്പോർട്ട്‌ അനുസരിച്ച്‌ ഭാരതത്തില്‍ ഏറ്റവും സഹായവും സേവനവും ലഭ്യമാക്കേണ്ടത് മുസ്‌ലിം സമൂഹത്തിനാണ്. എന്നാല്‍ എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്. ഒരു മുസ്‌ലിം ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകള്‍ വന്നിട്ടില്ല'- ഫേസ്ബുക്ക് പോസ്റ്റിലൂടെ ടി.പി സെന്‍കുമാര്‍ പറയുന്നു.

Related News