കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു: 48കാരനായ പിതാവ് അറസ്റ്റില്‍

  • 29/07/2025

പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

കാസർകോട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് വീട്ടില്‍ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്ന് കാ‍ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പ്രതിയെന്ന് കണ്ടെത്തിയത്.

അതിനിടെ പ്രതി ഗള്‍ഫിലേക്ക് കടന്നു. തുടർന്ന് ഇയാളോട് നാട്ടിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനില്‍‌ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ഏറ്റെടുത്തു.

Related News