കുവൈത്തിൽ 464 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 63773 . 4 മരണം.

  • 26/07/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 464 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 63773 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 766 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 303 സ്വദേശികൾക്കും161 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അൽ അഹ്മദി ആരോഗ്യമേഖലയിൽ 161, അൽ ജഹ്‌റ ആരോഗ്യമേഖലയിൽ 87, അൽ ഫർവാനിയയിൽ 80, ഹവാല്ലിയിൽ 79, അൽ അസിമ 57 കേസുകളും റിപ്പോർട്ട് ചെയ്തു.

Related News