ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, സാങ്കേതികമായി എതിര്‍ത്ത് പ്രോസിക്യൂഷൻ

  • 01/08/2025

റായ്പുർ: മനുഷ്യക്കടത്ത് കേസിൽ ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻ.ഐ.എ. കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു.

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാവുകയാണ്. റായ്‌പുരിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം പോലീസ് തടഞ്ഞു. പ്രവർത്തകരിൽ നിന്ന് കോലം പിടിച്ചെടുത്തു. ജെബി മേത്തറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കേരളത്തിലും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. കണ്ണൂരിൽ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കോട്ടയം, കണ്ണൂർ, തലശേരി രൂപതകൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. കൊല്ലത്ത് വായ മൂടിക്കെട്ടിയും പ്രതിഷേധം നടന്നു.

കന്യാസ്ത്രീകളുടെ ജാമ്യം നിഷേധിക്കപ്പെട്ടത് ദുഃഖകരമാണെന്ന് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. അമിത് ഷായുടെ നിർദ്ദേശം പോലും സർക്കാർ അവഗണിച്ചെന്നും, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

Related News