9 നഗരങ്ങളിലേക്ക് റിസർവേഷൻ ആരംഭിച്ച് കുവൈറ്റ് എയർവേയ്‌സ്

  • 26/07/2020

കുവൈറ്റ് സിറ്റി : വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന റിസർവേഷൻ ആരംഭിച്ചതായി കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. ദുബായ്, ലണ്ടൻ, ജനീവ, ബെയ്റൂട്ട്, കെയ്‌റോ, ബഹ്‌റൈൻ, തുർക്കിയിലെ ഇസ്താംബുൾ, ബോഡ്രം, ട്രാബ്‌സൺ എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഓഗസ്റ്റ് മുതൽ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ്, വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തീരുമാനം കുവൈറ്റ് നടപ്പിലാക്കുന്നത്. തുടക്കത്തില്‍ വാണിജ്യ വിമാന സർവീസുകളുടെ പ്രവര്‍ത്തനം 30% ആയി നിജപ്പെടുത്തിയിട്ടുണ്ട്. അതിനിടെ രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്‍റെ കാര്യത്തില്‍ ഇപ്പോയും അവ്യക്തത തുടരുകയാണ്. നേരത്തെ കുവൈറ്റ് എയർവേയ്‌സ് പുറത്തിറക്കിയ ലിസ്റ്റില്‍ ചെന്നൈ, ഡല്‍ഹി,കൊച്ചി,മുംബൈ എന്നീ നഗരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നാട്ടിൽനിന്നുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ അവധിക്ക്​ നാട്ടിൽപോയി തിരിച്ചു​വരാൻ കഴിയാതെ നിരവധി പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ്​ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ആശങ്കയിലാണ് പ്രവാസികള്‍.

Related News