COVID വാക്സിൻ ഇറക്കുമതിക്കായി GAVI യുമായി ആരോഗ്യമന്ത്രാലയം കരാർ.

  • 26/07/2020

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് വാക്സിൻ ഉൽ‌പാദിപ്പിച്ചുകഴിഞ്ഞാൽ 1.6 ദശലക്ഷം ഡോസ് കൊറോവൈറസ് വാക്സിൻ നൽകുന്നതിന് ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്യൂണൈസേഷനുമായി (GAVI ) ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ കരാർ ഉണ്ടാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 1.6 ദശലക്ഷം ഡോസ് കൊറോവൈറസ് വാക്സിൻ 800,000 വ്യക്തികൾക്ക് രണ്ട് ഡോസ് വീതം ഉപയോഗിക്കാൻ മതിയാകും. ആദ്യ ഇറക്കുമതിയെഎന്ന രീതിയിൽ 1.6 ദശലക്ഷം ഡോസ് വാക്സിൻ ഇപ്പോഴത്തെ ആവശ്യത്തിന് ധാരാളമാണെന്നും ഇത് കുവൈത്തിലെ ജനസംഖ്യയുടെ 20 ശതമാനം പേർക്ക് ഉപയോഗിക്കാമെന്നും ഷെയ്ഖ് ബാസൽ അൽ സബ പറയുന്നു. രണ്ടാം ഘട്ട ഇറക്കുമതിയുടെ രാജ്യത്തിൻറെ ആവശ്യത്തിന്റെ 50 ശതമാനം നിറവേറ്റാനാകും, വാക്സിനുകൾ നിർമ്മിക്കുന്ന റിസർച്ച് കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉൽപ്പാദനം പൂർത്തിയായാകുന്നമുറക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പ് GAVI യുമായുള്ള കരാറിന്റെ തുടർനടപടികൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

145ൽ പരം കമ്പനികൾ വാക്സിൻ നിർമ്മിക്കുന്നുണ്ടെന്നും എന്നാൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള കമ്പനികളുമായി മാത്രമാണ് മന്ത്രാലയം ബന്ധപ്പെട്ടിട്ടുള്ളതെന്നും അതിൽ നാലോ അഞ്ചോ കമ്പനികളുമായി വാക്സിൻ വിതരണം ചെയ്യുന്നതിന് കരാറുണ്ടാക്കിയെന്നും ഷെയ്ഖ് ബാസൽ അൽ സബാ റിപ്പോർട്ടിൽ പറയുന്നു.

Related News