ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ 7 രാജ്യങ്ങളിലേക്ക് കുവൈറ്റ് എയർവേയ്‌സ് റിസർവേഷൻ ആരംഭിക്കുന്നു
കുവൈത്ത് സിറ്റി: ഏറെ അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ 7 രാജ്യങ്ങളിലേക്ക് കുവൈറ്റ് എയർവേയ്‌സ് റിസർവേഷൻ ആരംഭിക്കുന്നതായി എയർവേയ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യ (മുംബൈ, ദില്ലി, കൊച്ചി, മദ്രാസ്), പാകിസ്ഥാൻ (ലാഹോർ), മ്യൂണിച്ച്, ബാക്കു, അമ്മാൻ, സരജേവോ, ഖത്തർ എന്നീ സ്തലങ്ങളിലേക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. നേരത്തെ ദുബായ്, ലണ്ടൻ, ജനീവ, ബെയ്റൂട്ട്, കെയ്‌റോ, ബഹ്‌റൈൻ, ഇസ്താംബുൾ, ബോഡ്രം, ട്രാബ്‌സൺ തുടങ്ങിയ നഗരങ്ങളിലേക്ക് ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് എയർവേയ്‌സ് സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. തുടക്കത്തില്‍ ഇന്ത്യയിലെ ഡൽഹി, കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലിസ്റ്റില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങള്‍ ഒഴിവാക്കിയിരുന്നു. പുതിയ തീരുമാനം വന്നതോടെ ഇന്ത്യക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. കുവൈത്ത് വിമാനത്താവളത്തിൽ ആദ്യഘട്ടത്തിൽ പ്രതിദിനം 10000 യാത്രക്കാർക്കാണ് സേവനം ഉപയോഗപ്പെടുത്താനാവുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവീസുകളാണ് പരമാവധി ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?