വിമാനത്താവളം അടുത്ത ആഴ്ച തുറക്കും; തയ്യാറെടുപ്പുകളും ഒരുക്കങ്ങളും പൂര്‍ത്തിയായി

  • 27/07/2020

കുവൈത്ത് സിറ്റി : നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സർവീസുകൾക്കായി അടുത്ത ആഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറക്കും. വിമാനത്താവളം പ്രവര്‍ത്തിക്കുന്നതുമായി ബദ്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും പൂര്‍ത്തിയായതായി കുവൈറ്റ് ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള വിമാനയാത്രക്ക് www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യണം ​. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്​.യാത്രക്കാര്‍ അവരുടെ യാത്രകൾക്കിടയിൽ പാലിക്കേണ്ട ആരോഗ്യ പ്രോട്ടോക്കോളുകളെയും സുരക്ഷാ നടപടികളെയും കുറിച്ചുള്ള വിവരങ്ങള്‍ സ്മാർട്ട്‌ഫോൺ ആപ്പില്‍ ലഭ്യമാണെന്ന് സാദ് അൽ ഒതൈബി അറിയിച്ചു. യാത്രക്കാര്‍ ഫേസ് മാസ്‌ക്ക് ധരിക്കണം . അതോടപ്പം സാമൂഹിക അകലം പാലിക്കന്നമെന്നും അധികൃതര്‍ അറിയിച്ചു. എന്തെങ്കിലും പ്രശ്​നം നേരിട്ടാൽ ആപ്​ വഴി അധികൃതരെ അറിയിക്കാനും എമർജൻസി കാൾ നടത്താനും കഴിയും. വിമാനത്താവളത്തിലെ കാത്തിരിപ്പ്​ സമയം കുറക്കാനും തിരക്ക്​ ഒഴിവാക്കാനും സമയക്രമീകരണം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . ജൂലൈ 28 മുതൽ രജിസ്​ട്രേഷൻ സൗകര്യം ലഭ്യമാവും. കുവൈത്തിലേക്ക്​ വരുന്നവർ യാത്രക്ക്​ മുമ്പുള്ള നാല്​ ദിവസത്തിനുള്ളിൽ പി.സി.ആർ പരിശോധന ഫലം ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

Related News