ഒന്നര ലക്ഷം സിവിൽ ഐഡി കാർഡുകൾ ഡെലിവറിക്ക് തയ്യാറെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

  • 28/07/2020

കുവൈത്ത് സിറ്റി: വിതരണം ചെയ്യുന്ന കാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 30,000 പുതിയ കാർഡുകൾ കയോസ്ക് മഷീനുകളില്‍ നിക്ഷേപിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇതോടെ ഒന്നര ലക്ഷം സിവിൽ ഐഡി കാർഡുകളാണ് ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ ഡെലിവറിക്കായി തയ്യാറായിരിക്കുന്നത്. മുൻകൂർ കൂടിക്കാഴ്‌ചയില്ലാതെ ധാരാളം സന്ദർശകരാണ് കാർഡ് ശേഖരിക്കാൻ എത്തുന്നത്. സിവില്‍ ഐഡി കാർഡുകളുടെ സ്റ്റാറ്റസ് പരിശോധിച്ച് മാത്രം പാസി ആസ്ഥാനത്ത്​ എത്തണമെന്നും പാസിയുടെ വെബ്​സൈറ്റിലും 1889988 എന്ന നമ്പറിൽ വിളിച്ചാലും സിവിൽ ഐഡി കാർഡുകളുടെ നിലവിലെ സ്ഥിതി അറിയാമെന്ന് അധികൃതര്‍ പറഞ്ഞു . കാർഡ്​ തയാറായെന്ന്​ ഉറപ്പാക്കിയശേഷം മാത്രം അപ്പോയിൻറ്​മെന്‍റ് ​ എടുക്കണമെന്ന്​ അധികൃതർ നിർദേശിച്ചു. പാസിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയിൻറ്​മെന്‍റ് എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനമെന്നും നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ലെന്നും പാസി അധികൃതര്‍ അറിയിച്ചു.

Related News