രാജ്യത്തെ ഷോപ്പിംഗ് മാളുകൾ രാത്രി 8:00 വരെ തുറക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി

  • 28/07/2020

കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി സാധാരണ ജനജീവിത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ചു ഘട്ട പദ്ധതികളില്‍ മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കുന്നതോടെ എല്ലാ ഷോപ്പിംഗ് മാളുകളും വാണിജ്യ സമുച്ചയങ്ങളും വൈകുന്നേരം എട്ട് മണി വരെ തുറക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ജനറൽ മാനേജർ അഹമ്മദ് അൽ മൻഫുഹി പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ജൂലൈ 28 ചൊവ്വാഴ്ച മുതൽ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുവാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാരുടെ എണ്ണം നിലവിലെ 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തും , ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍, ടാക്‌സികള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും തുടങ്ങിയവയാണ് മൂന്നാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂ സമയം രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച മൂന്ന് മണി വരെയാക്കി കുറച്ചിട്ടുണ്ട്. ടാക്‌സി സര്‍വ്വീസ് പുനരാരംഭിക്കുമെങ്കിലും വാഹനത്തില്‍ ഒരു യാത്രക്കാരനെ മാത്രമേ കയറ്റാന്‍ പാടുള്ളൂ.

Related News