കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 770 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65149 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 624 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 519 സ്വദേശികൾക്കും 251 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
236 കേസുകൾ അൽ അഹ്മദി, 196 കേസുകൾ അൽ ജഹ്‌റ , അൽ ഫർവാനിയ ആരോഗ്യ മേഖലയിൽ 143, ,ഹവാലി ആരോഗ്യ മേഖലയിൽ 132 കേസുകളും , ക്യാപിറ്റൽ ഹെൽത്ത് മേഖലയിൽ 63 കേസുകളും റിപ്പോർട്ട് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?