ഓഗസ്റ്റ് ഒന്നുമുതൽ 20 രാജ്യങ്ങളിലേക്ക് വിമാനസർവീസ് ; കുവൈറ്റ് DGCA.

  • 28/07/2020

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് ഒന്ന് തീയതി മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 രാജ്യങ്ങളിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ അബ്ദുല്ല അൽ-രാജി അറിയിച്ചു, എമിറേറ്റ്സ് - ബഹ്‌റൈൻ - ഒമാൻ സുൽത്താനത്ത് - ലെബനൻ - ഖത്തർ - ജോർദാൻ - ഈജിപ്ത് - ബോസ്നിയയും ഹെർസഗോവിനയും - ശ്രീലങ്ക - പാകിസ്ഥാൻ - എത്യോപ്യ - യുണൈറ്റഡ് കിംഗ്ഡം - തുർക്കി - ഇറാൻ - നേപ്പാൾ - സ്വിറ്റ്സർലൻഡ് - ജർമ്മനി - അസർബൈജാൻ - ഫിലിപ്പൈൻസ് - ഇന്ത്യ ഇന്നിവിടങ്ങളിലേക്കായിരിക്കും തുടക്കത്തിൽ വാണിജ്യ സർവീസുകൾ ഉണ്ടാവുക.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ അവരുടെ പ്രവർത്തന ഷെഡ്യൂളുകളും ഫ്ലൈറ്റ് സമയങ്ങളും വിശദമായി പ്രഖ്യാപിക്കുമെന്ന് അൽ-റാജി പത്രക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള വിമാനയാത്രക്ക് www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യണം ​. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്​.യാത്രക്കാര്‍ അവരുടെ യാത്രകൾക്കിടയിൽ പാലിക്കേണ്ട ആരോഗ്യ പ്രോട്ടോക്കോളുകളെയും സുരക്ഷാ നടപടികളെയും കുറിച്ചുള്ള വിവരങ്ങള്‍ സ്മാർട്ട്‌ഫോൺ ആപ്പില്‍ ലഭ്യമാണ്.

Related News