കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്ന് പുറപ്പെടുന്ന എല്ലാ വീമാനയാത്രക്കാർക്കും ഇന്റർനാഷണൽ ജർമ്മൻ കമ്പനി (IGC) വഴി പിസിആർ ടെസ്റ്റ് നടത്താൻ കഴിയുമെന്ന് നാഷണൽ ഏവിയേഷൻ സർവീസസ് (NAS ) അറിയിച്ചു. പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമായ കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്നവരെ പരിശോധിക്കാനുള്ള അംഗീകാരം ഐജിസി ക്കുണ്ടെന്നും യാത്രക്കാർക്ക് www.kuwaitmosafer.com പോർട്ടൽ വഴി പരിശോധനയ്ക്കായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്നും നാസ് വ്യക്തമാക്കി. Kuwaitmosafer.com ൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യാത്രക്കാർക്കും കുവൈത്തിൽ കുവൈത്തിലെ വിവിധ ഏരിയകളിലുള്ള കുവൈറ്റ് ജർമൻ ലാബുകൾ പരിശോധനക്കായി തിരഞ്ഞെടുക്കാം. ടെസ്റ്റിംഗ് ലൊക്കേഷനുകളുടെ ലിസ്റ്റ് kuwaitmosafer.com ൽ ലഭ്യമാണ്. പരിശോധനാ ഫലങ്ങൾ 36 മണിക്കൂറിനുള്ളിൽ ലഭ്യമാകും, റിസൾട്ട് SMS , ഇമെയിൽ, ഡോക്യുമെന്റ് എന്നിവ വഴി നൽകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?