കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്നു മാസങ്ങളോളം അടച്ചുപൂട്ടിയ ഫ്രൈഡേ മാർക്കറ്റ് ബലി പെരുന്നാൾ അവധിക്കുശേഷം വീണ്ടും തുറക്കും. അവധിക്കുശേഷം പൊതുജനങ്ങൾക്കായി വിപണി തുറക്കാൻ ഫ്രൈഡേ മാർക്കറ്റ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചതായി മാർക്കറ്റ് സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, കോവിഡ് -19 വൈറസ് പടരാതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഫ്രൈഡേ മാർക്കറ്റ് തുറക്കാൻ നിർദ്ദേശം നൽകിയതായി കുവൈറ്റ് മുനിസിപ്പാലിറ്റിയും സ്ഥിരീകരിച്ചു. സന്ദർശകരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് കഴിഞ്ഞ മാർച്ചിൽ മുനിസിപ്പാലിറ്റി ഫ്രൈഡേ മാർക്കറ്റ് അടച്ചിരുന്നു, അതിനുശേഷം ഈ മാസത്തിന്റെ തുടക്കത്തിൽ വിപണി വീണ്ടും തുറന്നിരുന്നു, എന്നാൽ ശാരീരിക അകലവും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാരം നടത്തുന്നത് കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത മുൻ നിർത്തിയാണ് വീണ്ടും അടച്ചുപൂട്ടിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?