സ്വകാര്യ സ്കൂളുകളുടെ ഫീസ് 25% കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

  • 29/07/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് 25% കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. 2020-2021 കാലയളവിൽ സ്വകാര്യ സ്കൂളുകളുടെ അക്കാദമിക് ഫീസ് 25 ശതമാനം കുറയ്ക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബി പ്രഖ്യാപിച്ചു, വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതുവരെയാണു ഫീസ്‌ നിരക്കിലെ കുറവ്‌ ബാധകമാകുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൗദ്‌ അൽ ഹറബി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺ ലൈൻ സംവിധാനം വഴിയാണു പഠനം നടത്തി വരുന്നത്‌. സാധാരണ രീതിയിലുള്ള മുഴുവൻ തുകയും ഫീസായി ഈടാക്കുകയായിരുന്നു കുവൈത്തിലെ വിദ്യാലയങ്ങൾ, ഇതിനെതിരെ രക്ഷിതാക്കളുടെ നിരവധി പരാതികൾ ഉയർന്നതിനാലാണ് മന്ത്രാലയം പുതിയ തീരുമാനം എടുത്തത്.

Related News