ഇന്ത്യയടക്കം 7 രാജ്യങ്ങൾക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക്.

  • 30/07/2020

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യയടക്കം 7 രാജ്യങ്ങൾക്കു കുവൈത്തിലേക്ക് യാത്രാവിലക്ക്, മന്ത്രിസഭാ യോഗമാണു ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സർക്കാർ വക്താവ്‌ വ്യക്തമാക്കി. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെ യാത്രക്കാർക്കാണ് പ്രവേശന വിലക്ക്. പെട്ടന്നുള്ള ഈ തീരുമാനത്തിൻറെ കാരണം വ്യക്തമല്ല, ഈ രാജ്യങ്ങളിലെ ഉയർന്ന തോതിലുള്ള കോവിഡ് വ്യാപനമാകാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നു ഒഴികെയുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും രാജ്യത്തേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങൾ ഉണ്ടാകില്ല. ഓഗസ്റ്റ് മുതൽ വാണിജ്യ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം കുവൈറ്റ് പ്രഖ്യാപിച്ചിരുന്നു, കൂടാതെ കുവൈറ്റ് ഐർവേസ്‌ ഇന്ത്യയിലേക്ക് വിമാന സർവീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു , ഇന്ത്യക്കാരുൾപ്പടെ നാട്ടിൽ കുടുങ്ങിയ വലിയൊരു വിഭാഗം പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയാണ് പുതിയ സർക്കാർ തീരുമാനം.

Related News