കോവിഡ് 19 ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് WHO, ആശങ്കാജനകമായ സാഹചര്യം.

  • 11/03/2020

ബെർലിൻ:  114 രാജ്യങ്ങളിൽ രോഗം പടർന്നു, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 മടങ്ങ് കൂടിയെന്നും കോവിഡ് ബാധിത രാജ്യങ്ങൾ മൂന്നിരട്ടിയായെന്നും WHO. കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. തൊണ്ണൂറ് ശതമാനവും റിപ്പോർട്ട് ചെയ്തത് നാല് രാജ്യങ്ങളിൽ. 4291 പേർ ഇതിനകം മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 മടങ്ങ് കൂടിയെന്നും കോവിഡ് ബാധിത രാജ്യങ്ങൾ മൂന്നിരട്ടിയായെന്നും WHO.

രോഗം പടരുന്നതിന്റെ വ്യാപ്തിയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് കോവിഡ് 19 രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ അദ്ധ്യക്ഷൻ തെദ്രോസ് അധാനം ഗബ്രിയോസസ് ജനീവയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗത്തോടുള്ള നിഷ്ക്രിയത്വം ആശങ്കാജനകമാണ്. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ട്.

കറൻസി നോട്ടിലൂടെ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കടലാസില്‍ ദിവസങ്ങളോളം ജീവിക്കാന്‍ വൈറസിനുള്ള ശേഷിയാണ് ഇതിനു കാരണം. കറന്‍സി നോട്ടുകളുടെ ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റല്‍ രീതിയിലേക്കു മാറാനും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി 30 ന് കൊറോണ വൈറസ് ബാധയെ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

Related News