കൊവിഡ് മഹാമാരി മൂലം ലോകത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; 2030തോടെ 207 ദശലക്ഷത്തോളം പേർ ദാരിദ്രത്തിലേക്ക്

  • 06/12/2020

കൊവിഡ് പ്രതിസന്ധി മൂലം ലോകത്ത് കടുത്ത ദാരിദ്രം പിടിമുറുക്കുമെന്ന് യുഎന്‍ഡിപി പഠനം. 2030തോടെ  207 ദശലക്ഷത്തോളം ആളുകള്‍ ദാരിദ്രത്തിന്റെ പിടിയില്‍ അകപ്പെടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 
കൊവിഡ് പ്രത്യാഘാതം  മൂലം 20.7 കോടി ആളുകള്‍ കടുത്ത ദാരിദ്രത്തിലേക്ക് നയിക്കുമെന്നും, ഇത് 2030ല്‍ ദരിദ്രരുടെ എണ്ണം നൂറ് കോടിയിലേക്ക് എത്തിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. മഹാമാരി ലോകത്തെ കീഴടക്കുന്നതിന് മുമ്പത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 44ദശലക്ഷത്തോളം ആളുകള്‍ കൂടുതലായി ദാരിദ്രത്തിലേക്ക് എത്താനുളള സാധ്യതയാണ് കണക്കാക്കുന്നത്.  ഉൽപ്പാദനക്ഷമത കുറവായതിനാല്‍ കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പത്ത് വര്‍ഷത്തേക്ക് നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. 

Related News