ഭാര്യയോട് വഴക്കിട്ടു; ദേഷ്യം തീര്‍ക്കാന്‍ ഭര്‍ത്താവ് നടന്നത് 450 കിലോമീറ്റര്‍

  • 09/12/2020

ഭാര്യയോട് വഴിക്കിട്ട ഭര്‍ത്താവ് അതിന്റെ ദേഷ്യം തീര്‍ക്കാന്‍ നടന്നത് 450 കിലോമീറ്റര്‍ ദൂരം. ഇറ്റലിയിലാണ് സംഭവം നടന്നത്. കോമോ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ഭര്‍ത്താവ് ഒടുവില്‍ ഫാനോ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് തന്റെ നടത്തം ആവസാനിപ്പിച്ചത്. അതു ഇയാളായി അവസാനിപ്പിച്ചതല്ല. പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ തന്റെ നടത്തം അവസാനിപ്പിക്കേണ്ടി വന്നതാണ്. 

യുവാവിനെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അപ്പോഴേക്കും അയാള്‍ നടക്കാന്‍ ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. ചോദ്യം ചെയ്തപ്പോള്‍ യുവാവ് പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ഒടുവില്‍ പൊലീസ് ഇയാളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നതിന് പിഴ അടപ്പിച്ച് യുവാവിനെ വിട്ടയച്ചു.

Related News