കൊവിഡ് വാക്‌സിന്‍ എടുത്താല്‍ മദ്യപിക്കുരുത്; മുന്നറിയിപ്പുമായി റഷ്യ

  • 10/12/2020

കൊവിഡ് വാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുത് എന്ന മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ ഉപപ്രധാനമന്ത്രിയായ ടാറ്റിയാനയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ് ഈ നിര്‍ദേശം. 

സ്പുട്‌നിക് വി വാക്‌സിന്‍ ഫലപ്രദമാകണമെങ്കില്‍ 42 ദിവസത്തേക്ക് മുന്‍കരുതല്‍ എടുക്കണം. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേക്ക് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മദ്യം കഴിക്കുന്നത് നിര്‍ത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ രോഗപ്രതിരോധ ശേഷി നേടാനും മദ്യം ഒഴിവാക്കണം എന്നും ടാറ്റിയാന പറഞ്ഞു.

Related News