വീണ്ടും ആശങ്ക; ഫൈസർ വാക്സിൻ സ്വീകരിച്ചവർക്ക് മറ്റ് രോഗങ്ങൾ

  • 10/12/2020


അമേരിക്കയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാല്  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചു. മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. ബ്രിട്ടനില്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ഫൈസര്‍ വാക്‌സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഇനി മുതൽ വാക്‌സിൻ  സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ നാഷനൽ ഹെൽത്ത് സർവീസ് നിർദേശിച്ചിട്ടുണ്ട്. അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സിനിലും സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

Related News