കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും, മോട്ടിവേഷൻ ക്ലാസ്സ്‌ ആഗസ്ത് 7 ന്

  • 05/08/2020

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്)വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും  പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസ്‌ (IMHANS) ലെ ശിശുരോഗ വിഭാഗം പ്രൊഫസ്സറും ഡയറക്ടറുമായ ഡോ. പി കൃഷ്ണകുമാർ ക്ലാസ്സിന് നേതൃത്വം നൽകുന്നു. ആഗസ്ത് 7 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം വൈകുന്നേരം 6:30 മുതൽ (ഇന്ത്യൻ സമയം രാത്രി 9:00 മണി മുതൽ ) Zoom ആപ്ലിക്കേഷൻ വഴി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ് തത്സമയം ഫോക്ക് ഫേസ്ബുക്ക് പേജിലൂടെയും വീക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 65545960, 65839954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News