കോവിഡ് 19 പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെയും റിട്ടേണീസ് ഫോറം പ്രതിനിധികളെയും ഉൾപ്പെടുത്തി സൂം കോൺഫ്രൻസിംഗ് വഴിയാണ് ഓവർസീസ് എൻ സി പി ലീഡേഴ്സ് മീറ്റിംഗ് സംഘടിപ്പിച്ചത്. യോഗത്തിൽ മുഖ്യാതിഥിയായി എൻ സി പി ലോകസഭ കക്ഷി നേതാവും , രാഷ്ട്രവാദി യുവതി കോൺഗ്രസ്സ് ദേശീയ അധ്യക്ഷയുമായ ശ്രീമതി സുപ്രിയ സുലെ എം.പി. പങ്കെടുത്തു. ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് (കുവൈറ്റ്)അധ്യക്ഷത വഹിച്ചു. ഒ എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി (യു.എ.ഇ) സ്വാഗതം പറഞ്ഞു.
കോവിഡ് 19 സാഹചര്യത്തിൽ വിദേശത്തു നിന്നു നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന എല്ലാ പ്രവാസികളെയും അടിയന്തിരമായി നാട്ടിലേക്ക് എത്തിക്കുന്നതിനാവശ്യമായ കൂടുതൽ വിമാന സർവ്വീസുകൾ വന്ദേ ഭാരത് മിഷൻ വഴി അനുവദിക്കുക, വിവിധ വിമാന കമ്പനികളുടെ മറ്റു സർവ്വീസുകൾക്കാവശ്യമായ അനുമതികൾ വേഗത്തിൽ നൽകുക, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രക്ക് ആവശ്വമായ ടിക്കറ്റ് ചാർജ്ജ് ഇന്ത്യൻ കമ്മൂണിറ്റി വെൽഫയർ ഫണ്ടിൽ നിന്ന് അനുവദിക്കുക, കോവിഡ് 19 മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിക്കുക, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്നവർക്ക്, സർക്കാർ, പൊതുമേഖലാ സംരംഭങ്ങളിൽ വേഗത്തിൽ തൊഴിൽ ലഭ്യമാകുവാൻ ആവശ്യമായ മുൻഗണന നൽകുക, സ്വന്തമായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടു വരുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ശ്രീമതി സുപ്രിയ സുലെ യോഗത്തിൽ അറിയിക്കുകയും സംഘടനയുടെ പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു
ഒ എൻ സി പി ഭാരവാഹികളായ -യു എ യിൽ നിന്ന് സിദ്ധിഖ് ചെറുവീട്ടിൽ, രവി കൊമ്മേരി , അഹമ്മദ് കാസ്കർ, ബാബു ലത്തീഫ് ,സൗദി അറേബ്യയിൽ നിന്ന് മുഹമ്മദ് ഷാ ടിബി, ബഹറിനിൽ നിന്ന് രജീഷ് ആറ്റുകണ്ടത്തിൽ, ഖത്തറിൽ നിന്ന് ജിയോ ഷെൽട്ടൻ, ഒമാനിൽ നിന്ന് നിഷാദ് എം, കുവൈറ്റിൽ നിന്ന് ബിജു സ്റ്റീഫൻ, അരുൾ രാജ് കെ വി, പ്രകാശ് ജാദവ്,ജോഫി മുട്ടത്ത്, റിട്ടേണീസ് ഫോറം പ്രതിനിധികളായി ശ്രീധരൻ സുബ്ബയ്യ, നൂറുൽ ഹസ്സൻ, അഖിൽ പൊന്നാരത്ത്, ജോ ഫ്രി.സി.ജി, സോണി പി.ടി. എൻ സി പി ഓഫീസ് സോഷ്യൽ മീഡിയ ഹെഡ് സതീഷ് പവാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജീവ്സ് എരിഞ്ചേരി (ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി) നന്ദി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?