കുവൈറ്റ് കർണ്ണാടിക് മ്യൂസിക് ഫോറം കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന കലാകാരൻമാർക്ക് കൈത്താങ്ങാവുന്നു .

  • 06/08/2020

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ സംഘടനയായ കുവൈറ്റ് കർണ്ണാടിക് മ്യൂസിക് ഫോറം കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന കർണ്ണാകസംഗീതരംഗത്തെ കലാകാരൻമാർക്ക് കൈത്താങ്ങാവുന്നു. കോട്ടയം നാദോപാസന സംഗീതസഭയുമായി ഒത്തുചേർന്ന് ഏകദേശം 45 ഓളം കലാകാരൻമാർക്ക് എളിയ ദക്ഷിണയുമായി തുടങ്ങിയ സദ് പ്രവർത്തി ഇപ്പോൾ ശോഭില്ലു സപ്തസ്വര എന്ന ഓൺലൈൻ സംഗീതോത്സവത്തിൽ എത്തി നിൽക്കുന്നു . കലാകാരൻമാരെ സഹായിക്കുവാനും കലാപ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുവാനും എന്നും മുന്നിൽ നിൽക്കുന്ന ഈ സംഘടനയുടെ അമരക്കാരൻ പ്രശസ്ത മൃദംഗ വിദ്വാൻ ശ്രീ പെരുന്ന ഹരികുമാർ ആണ്.അദ്ദേഹത്തോടൊപ്പം കുവൈറ്റിലെ ഒരു കൂട്ടം കലാ ആസ്വാദകരും അദ്ദേഹത്തിൻ്റെ ശിഷ്യരും രക്ഷിതാക്കളും ചേരുന്ന ഈ സംഘടന ,ശോഭില്ലു സപ്തസ്വര എന്ന പേരിൽ ,ജൂലൈ 3 മുതൽ സെപ്തമ്പർ 4 വരെ കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ സംഗീത വിദ്വാൻമാരുടെ പത്ത് കച്ചേരികൾ ഓരോ വെള്ളിയാഴ്ചകളിലും കുവൈറ്റ് ടൈം വൈകുന്നേരം 6 മണിക്ക് ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നു! കലാകാരൻമാർക്ക് ഒരു കൈത്താങ്ങ് എന്ന നല്ല ഉദ്ദേശത്തോടൊപ്പം നല്ല കച്ചേരികൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വലിയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ശ്രീ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം ,ശ്രീ വിഷ്ണുദേവ് നമ്പൂതിരി ,ശ്രീ പ്രണവം ശങ്കരൻ നമ്പൂതിരി ,ശ്രീ ചങ്ങനാശ്ശേരി C P മാധവൻ നമ്പൂതിരി ,ശ്രീമതി മാതംഗി സത്യമൂർത്തി ,ശ്രീ വാഴപ്പളളി ഹരിരാഗ് നന്ദൻ ,ശ്രീ മൂഴിക്കുളം വിവേക് ,ശ്രീ കൊല്ലം G S ബാലമുരളി ,ശ്രീ അഖിൽ അനിൽ ,ഗുരുപ്രിയ സിസ്റ്റേഴ്സ്. എന്നിവരുടെ കച്ചേരികളാണ് സംഘടിപ്പിച്ചിരിക്കുന്നത് . വയലിൻ ,മൃദംഗം ,ഘടം ,ഗഞ്ചിറ ,മുഖർശംഖ് എന്നീ വിഭാഗത്തിൽ കേരളത്തിലെ ഏറ്റവും പ്രശസ്തരായ ഒട്ടനവധി കലാകാരൻമാരും പങ്കെടുത്തു.

Related News