കുവൈറ്റ് സിറ്റി: കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിൽ മൂലം ഉണ്ടായ ദുരന്തത്തില്‍ കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അതിശക്തമായ മഴയാണു ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ ദുര്‍ഘടമായ സാഹചര്യത്തിലാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലില്‍ 11 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആളുകളെ ഇതിനോടകം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തിൽജീവഹാനി സംഭവിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചന കുറിപ്പിലൂടെ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?