കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ പെരുന്നാൾ ആഘോഷത്തിൻറെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക സൂം പരിപാടി സംഘടിപ്പിച്ചു. കഥ വര പാട്ട് എന്നിവയെ കോർത്തിണക്കി ഷാനവാസ് പരവന്നൂർ, മുഖ്താർ ഉതരംപൊയിൽ എന്നിവർ നടത്തിയ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി. പ്രശസ്ത സിൻഗറായ മിഷാൽ നിലന്പൂരിനറെ ഗാനാലാപനം ശ്രോതാക്കൾക്ക് ഹരം പകർന്നു. പത്ത് വയസ്സിന് താഴെയുള്ളവർക്കാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്ലാഹി മദ്രസ്സകളിലെ കുട്ടികളുടെയും വിവിധ ജി.സി.സി കളിൽ നിന്നും നാട്ടിൽ നിന്നും തെരെഞ്ഞെടുത്ത കുട്ടികളുടെ പാട്ടും പരിപാടിയിക്ക് മിഴികേകി.സംഗമത്തിൽ മുർഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു. ഇർഷാദ് പന്താവൂർ സ്വാഗതവും റഫീഖ് വണ്ടൂർ നന്ദിയും പറഞ്ഞു. ഐ.ഐസി പ്രസിഡൻറ് ഇബ്രാഹിം കുട്ടിസലഫി , ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, സിദ്ധീഖ് മദനി, യൂനുസ് സലീം, ഷരീഫ് മണ്ണാർക്കാട്, അഷ്ഫറ് മേപ്പയ്യൂർ എന്നിവർ പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?