കുവൈത്തിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ജില്ലാ അസോസിയേഷൻ (KEA കുവൈത്ത്) ഫഹാഹീൽ ഏരിയയും, BDK കുവൈത്ത് ചാപ്റ്ററും സംയുക്തമായി അദാൻ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ അൽഅദാൻ ആശുപത്രിക്കടുത്ത് പുതുതായി ആരംഭിച്ചി ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തുന്നു. 2020അഗസ്റ്റ് 13 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ നടത്തുന്ന ക്യാമ്പിൽ കുവൈത്തിലുള്ള ആർക്കും രക്തം നൽകാവുന്നതാണ്. ഒരു മനുഷ്യ ജന്മത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ കർമ്മമാണ് രക്തദാനം.സ്ത്രീ പുരുഷ ഭേദമന്യേ ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം നടത്താം. 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 45 കിലോക്ക് മുകളില്‍ ശരീരഭാരമുള്ളവരായിരിക്കണം. ദാതാവിന്റെ ശരീരത്തിലെ അഞ്ച് ലിറ്ററിലധികം വരുന്ന രക്തത്തില്‍നിന്ന് 350 മില്ലി ലിറ്റര്‍ രക്തം മാത്രമാണ് ഒരു പ്രാവശ്യം ശേഖരിക്കുന്നത്. അതും അയാളുടെ ശാരീരിക അവസ്ഥ പരിഗണിച്ചുകൊണ്ടായിരിക്കുംരക്തം നല്‍കി 24 മണിക്കൂറിനകം എത്ര രക്തം നല്‍കിയോ അത്രയും രക്തം ശരീരം വീണ്ടും ഉല്‍പാദിപ്പിക്കും. ഇതുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ 97845750, 65086013, 65877376,96602365 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.യാത്രാ സൗകര്യം ആവിശ്യമുള്ളവർക്ക് ചെയ്തു കൊടുക്കുമെന്നും, രാത്രി 9 മണിക്കു മുമ്പായി താമസസ്ഥലത്ത് എത്തിപ്പെടാൻ പറ്റാത്തവർക്ക് കർഫ്യൂ പാസ് ശരിയാക്കി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ഓരോ തുള്ളി രക്തവും വിലപ്പെട്ടതാണ്,
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?