കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു.

  • 09/08/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട്‌ പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്പത്തൂർ ( 64 ) ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട്‌ കുവൈത്തിലെ മിഷിരിഫ്‌ ‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 40 വർഷമയി കുവൈത്ത്‌ ലൈവ്‌ സ്റ്റോക്ക്‌ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഹൈറുന്നിസ. മക്കൾ ഷഹറൂസ്‌, സഹല. മൃത ദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

Related News