കുവൈറ്റ് :- കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി ) അഞ്ചാമത് ടാലൻ്റ് ടെസ്റ്റ് വർണ്ണാഭമായ പരിപാടികളോടെ ആഗസ്റ്റ് മാസം 22 ശനിയാഴ്ച രാവിലെ 8 മണി മുതൽ 2 മണി വരെ നടത്തപ്പെടുന്നു. മാർത്തോമ്മാ , സി.എസ്.ഐ , ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്ന അഞ്ച് സഭാ വിഭാഗങ്ങളിൽ നിന്നായി 25 സഭകളിൽ നിന്നും 500 പ്രതിനിധികൾ മത്സരത്തിൽ പങ്കെടുക്കുന്നു.സമൂഹഗാനം, ടെലിഫിലിം, വിഡിയോ ന്യൂസ് ബുള്ളറ്റിൻ, ക്രിസ്തീയഗാനം ,പ്രസംഗം ,ചെറുകഥ തുടങ്ങിയ ഇനങ്ങളിൽ റെക്കോർഡഡ് ലൈവും ബൈബിൾ ക്വിസ് ,ഉപന്യാസം എന്നീ മത്സരങ്ങൾ ലൈവിലും നടത്തുന്നു.ജൂനിയർ ,ഇൻ്റർ മീഡിയേറ്റ് ,സീനിയർ എന്നീ വിഭാഗങ്ങളിലായി 500 പരം മത്സരാർത്ഥികൾ സൂമിലുടെ അണിനിരക്കുന്നു.
ഒന്നാം സൂമിലൂടെ രാവിലെ 8 മണിക്ക് ഉത്ഘാടനവും 1 മണിക്ക് സമാപന സമ്മേളനവും നടത്തും സമൂഹ ഗാനവും ടെലിഫിലിവും ഇതേ സൂമിൽ തന്നെ 9 മുതൽ 1 മണി വരെ നടത്തപ്പെടും .
മറ്റു മത്സരങ്ങൾ 2 മുതൽ 8 വരെയുള്ള വ്യത്യസ്ഥ സൂമുകളിലൂടെ 9 മണി മുതൽ 1 മണി വരെ നടത്തപ്പെടും. ഓരോ സൂമുകളിലും വിശിഷ്ടാഥികളും പ്രത്യേകം പരിപാടികളും ഉണ്ടായിരിക്കും.ഏറ്റവും മനോഹരമായ മത്സരക്രമീകരണത്തിന് പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്
ജോർജ് കോശി ജനറൽ കൺവീനറായും അജോഷ് മാത്യു റ്റിജോ സി .സണ്ണി എന്നിവർ കോഡിനേറ്റേഴ്നായും ഉൾപ്പെടുന്ന 70 അംഗ കമ്മറ്റി പ്രവർത്തിച്ചു വരുന്നതായി പ്രസിഡൻ്റ് എം.വി.വർഗ്ഗീസും സെക്രട്ടറി റോയി കെ. യോഹന്നാനും അറിയിച്ചു.
സും സമാപന സമ്മേളനത്തിൽ ആത്മിക സാംസ്കാരിക നേതാക്കൻമാർ കലാപ്രതിഭകൾ തുടങ്ങിയവർ പങ്കെടുക്കന്നു. വിജയികളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടത്തും.
ടാലൻ്റെ ടെസ്റ്റ് മീഡിയാ പാർട്ണർ ഹാർവറ്റ് ടെലിവിഷൻ ഡയറക്ടർബിബി ജോർജ് ചാക്കോയുടെ നേതൃത്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?