രക്തംദാനം ചെയ്തുകൊണ്ട് ജന്മനാടിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

  • 14/08/2020

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ KEA കുവൈത്തും, BDK കുവൈത്ത് ചാപ്റ്ററും സംയുക്തമായി കുവൈത്ത് സെട്രൽ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ലോകം മുഴുവൻ ബാധിച്ചു കിടക്കുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ ബ്ലഡ്ബാങ്കിൽ രക്തത്തിൻ്റെ ആവിശ്യകഥ മനസ്സിലാക്കി കൊണ്ടാണ് ഈ പ്രത്യേക സാഹചര്യത്തിൽ രക്തദാനം എന്നപുണ്യകർമ്മത്തിനായി ഇറങ്ങിയത്, കുവൈത്തിലെ ഇന്ത്യക്കാർ വളരെ ആവേശത്തോടെ അത് ഏറ്റെടുത്തപ്പേൾ വൻ വിജയമായി മാറി. 81 പേർ രജിസ്ട്രർ ചെയ്തുവെങ്കിലും 7പേർക്ക് രക്തം നൽകാൻ പറ്റിയില്ല വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി പത്തു മണിയോടെ ആണ് സമാപിച്ചത്.ക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം KEA ഫഹാഹീൽ ഏരിയ പ്രസിഡണ്ട് അഷറഫ്കൂച്ചാനത്തിൻ്റെ അദ്യക്ഷതയിൽ KEA സെട്രൽ കമ്മിറ്റി പ്രസിഡൻ്റ് സത്താർ കുന്നിൽ ഉദ്ഘാനം നിർവ്വഹിച്ചു KEAജനറൽ സെക്രട്ടറി സലാം കളനാട്, BDK അഡ്വൈസറി ബോർഡംഗം രാജൻതോട്ടത്തിൽ എന്നിവർ ആശംസ അർപ്പിച്ചു, BDK കോഡിനേറ്റർ രഘുപാൽ സ്വാഗതവും KEAഫഹാഹീൽ ഏരിയ ജനറൽ സെക്രട്ടറി സുധാകരൻ ചെർക്കള നന്ദിയും പറഞ്ഞു. രക്തം നൽകിയ എല്ലാവർക്കും BDK സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി.

Related News