സി.എം. ഉസ്താദിന്റെ ഘാതകരേ ഉടൻ പിടികൂടുക; എം.ഐ.സി. കുവൈത്ത്‌ കമ്മിറ്റി

  • 15/08/2020

സമസ്ത പണ്ഢിതനും, മലബാർ ഇസ്ലാമിക്‌ കോപ്ലക്സ്‌ സ്ഥാപക നേതാവുമായിരുന്ന ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന്റെ പിന്നിലെ പ്രതികളേ പത്ത്‌ വർഷമായിട്ടും പിടി കൂടാത്ത അധികാര വർഗ്ഗങ്ങളുടെ നിസ്സംഗതക്കെതിരെ  സി.എം. ഉസ്താദിന്റെ കുടുംബവും - ആക്ഷൻ കമ്മിറ്റിയും  സ്വാതന്ത്ര്യ ദിനത്തിൽ കേരളത്തിൽ സംഘടിപ്പിച്ച മുഴുദിന സോഷ്യൽ മീഡിയ പ്രതിഷേധ ക്യാമ്പയിന്‌ ഐക്യ ദാർഢ്യം പ്രകടിപ്പിച്ച്‌, കുവൈത്ത്‌ പ്രവാസ ഭൂമികയിലും, മലബാർ ഇസ്ലാമിക്‌ കോപ്ലക്സ്‌ കുവൈത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എം.ഐ.സി. കുവൈത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്ബാൽ മാവിലാടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധത്തിൽ അബ്ദുൾ ഹഖീം അൽ ഹസനി, ഫായിസ്‌ ബേക്കൽ, അഷ്‌റഫ്‌ തൃക്കരിപ്പൂർ, സലാം കളനാട്‌, ഖമറുദ്ദീൻ കാഞ്ഞങ്ങാട്‌, എ.കെ. മുഹമ്മദ്‌ ആറങ്ങാടി, മുനീർ കുണിയ, സി.പി. അഷ്‌റഫ്‌, മിസ്‌ഹബ്‌ മാടമ്പില്ലത്ത്‌, അബ്ദുള്ള കടവത്ത്‌, ഹനീഫ പാലായി, ഖുത്തുബുദ്ദീൻ ഉദുമ, റിയാസ്‌ കാടങ്കോട്‌ എന്നിവർ പങ്കാളികളായി.

Related News