കുവൈത്ത് കെ എം സി സി സജീവ പ്രവർത്തകനും കൊയിലാണ്ടി കൊല്ലം താഴത്തം വീട്ടിൽ അബ്ദുൽ ഖാദറിന്റെ നിര്യാണത്തിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.പരേതനായ മരുതോളിക്കണ്ടി മുഹമ്മദിന്റെ മകൻ കൊല്ലത്തെ താഴത്തം വീട്ടിൽ അബ്ദുൽ ഖാദർ (54) ഉദര സംബന്ധമായ രോഗത്താൽ നാട്ടിൽ ചികിത്സയിലായിരുന്നു. മാതാവ് ആയിഷ ഉമ്മ. ഭാര്യ തസ്നീം. ജാസിം മുഹമ്മദ്, മുഹമ്മദ് ഷാമിൽ, ഫാത്തിമ തിർസ എന്നിവർ മക്കളാണ്. സഹോദരങ്ങൾ മുഹമ്മദ് അലി, ജഅഫർ, റുഖിയ, സൈനബ. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലത്തിന്റെ പിതൃ സഹോദരി പുത്രനാണ്. ഇന്ന് (ഞായർ) രാവിലെ പാറപ്പള്ളി ഖബർ സ്ഥാനിൽ മയ്യിത്ത് ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?