ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വളരെ മഹത്തായ നേതൃത്വം കൊടുത്തവര്‍ ആണ് മലബാര്‍ ജനത. മത വൈവിധ്യങ്ങള്‍ നില നിര്‍ത്തിക്കൊണ്ട് രാജ്യത്ത് കടന്നു വന്ന വൈദേശിക ശക്തികള്‍ക്കെതിരെ ശക്തമായി നിലകൊള്ളുകയും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയവരാണ് മലബാറിലെ ജനസമൂഹമെന്ന് കെ.കെ.എം.എ വെബിനാര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ എഴുപത്തിനാലാമാത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിചാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ “മലബാറും സ്വാതന്ത്ര്യ സമരവും” എന്ന വിഷയത്തില്‍ വെബിനാര്‍ ഒരുക്കിയത്. നജീബ് മൂടാടി വിഷയം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് അബ്ദുല്ല വടകര, സാം പൈനാംമൂട്, ഹരീഷ് തൃപ്പൂണിത്തുറ, ഫൈസല്‍ മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
കെ.കെ.എം.എ പാട്രന്‍ സഗീര്‍ തൃക്കരിപ്പൂര്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ.പി. അബ്ദുല്‍ സലാം അദ്ധ്യക്ഷത വഹിച്ചു. ചീഫ് പാട്രന്‍ കെ.സിദ്ദിഖ്, മുൻ ചെയർമാൻ അക്ബര്‍ സിദ്ദീഖ്, മുൻ CFO അലിമാത്ര, വൈസ് ചെയർമാൻ അബ്ദുല്‍ ഫത്താഹ് തയ്യില്‍, ജനറൽ സെക്രട്ടറി kc റഫീഖ് എന്നിവര്‍ സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കെ.കെ.എം.എ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ഉപാദ്ധ്യക്ഷന്‍ വി.കെ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും പറഞ്ഞു. സഹ ഉപാദ്ധ്യക്ഷന്‍ മൊയ്തു മേമി നന്ദിയും പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?