പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ എയിംസ് - ബി ഇ സി ഓൺലൈൻ കലോത്സവം സമാപിച്ചു.

  • 18/08/2020

കുവൈറ്റ് മലയാളി സമൂഹം ആവേശപൂർവ്വം ഏറ്റെടുത്ത എയിംസ് - ബി ഇ സി ഓൺലൈൻ കലോത്സവം 2020 ന്റെ ഫലപ്രഖ്യാപനവും സമാപനവും പ്രസിദ്ധ സംഗീതജ്ഞൻ പത്മശ്രീ കെ ജി ജയൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.ഡോ.സി വി ആനന്ദബോസ് ഐഎസ് മുഖ്യാധിതി ആയ ചടങ്ങിൽ ഇന്ത്യയിലും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി പ്രശസ്ത വ്യക്തിത്വങ്ങൾ സംബന്ധിച്ചു. 

       ഒൻപത് മത്സര വിഭാഗങ്ങളിൽ ,വ്യത്യസ്ത പ്രായ ഗ്രൂപ്പുകളായി മത്സരാർത്ഥികളെ വേർതിരിച്ച് കുവൈറ്റിലെ ആറ് ഗവർണറേറ്റുകളേയും ഉൾപ്പെടുത്തിയായിരുന്നു മത്സരങ്ങൾ. തൊള്ളായിരത്തിലധികം റജിസ്ട്രേഷനുകളിൽ ആദ്യ റൗണ്ടിൽ 670 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു അതിൽ നിന്നും ഇരുനൂറ്റി പത്ത് പേരാണ് ഗ്രാൻ്റ് ഫിനാലെ മത്സരങ്ങളിൽ പങ്കെടുത്തത്.വിവിധ വിഭാഗങ്ങളിലായി എഴുപത് വിജയികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.നാല് പേർ സോഷ്യൽ ഫെയിം അവാർഡിന് അർഹരായി.  ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രഗത്ഭ മലയാളി കലാകാരൻമാരാണ് വിധി നിർണ്ണയം നടത്തിയത്. ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ ചീഫ് ജഡ്ജ് ആയിരുന്നു. ഗായിക രഞ്ജിനി ജോസ് ,കിഷോർ സത്യ, സനൽ പോറ്റി എന്നിവർ ഫലപ്രഖ്യാപനം നടത്തി.

 ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന സമാപന സമ്മേളനത്തിൽ എയിംസ് ചെയർമാൻ ബാബുജി  ബത്തേരി അധ്യക്ഷത വഹിച്ചു. ഹബീബുള്ള മുറ്റിച്ചൂർ സ്വാഗതം ആശംസിച്ചു
സാം നന്ത്യാട്ട് സ്വതന്ത്യദിന സന്ദേശം നൽകി. എൻ. എസ്.ജയൻ വീരമൃത്യു വരിച്ച ധീര ജവാന്മാർക്കു ശ്രദ്ധാഞ്ജലിയും, കോവിഡ് രംഗത്ത് പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കും ഐക്യദാർഢ്യവും അർപ്പിച്ചു. മണിക്കുട്ടൻ എടക്കാട്ട് കലോത്സവത്തെയും, ഡി കെ ദിലീപ് ജഡ്ജ്‌മെന്റ് കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.

പ്രശസ്ത സഗീതജ്ഞൻ താരക ബ്രഹ്മശ്രീ മഞ്ജുനാഥ്, കലോത്സവത്തിൻ്റെ മുഖ്യ സ്പോൺസർ ആയ ബി ഇ സി യ്ക്കു വേണ്ടി മാർക്കറ്റിംഗ് ഹെഡ് രാംദാസ് ,ഓൺ കോസ്റ്റ് സി ഒ ഒ റ്റി എ രമേഷ്, ഗൾഫ് അഡ്വാൻസ്ഡ് ടെക്നോളജീസ് എംഡി കെ സ് വർഗ്ഗീസ്, മെട്രോ മെഡിക്കൽ കെയർ എം ഡി ഹംസ പയ്യന്നൂർ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ഡോ. അമീർ, ഐ സി എസ് ജി പ്രതിനിധി സുരേഷ് കെ പി ,സോമു മാത്യു , സിന്ദു രമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജോബി കലീക്കൽ നന്ദിയും രേഖപ്പെടുത്തി.

            ഡി. കെ ഡാൻസ് വേൾഡ് നാൽപതിലേറെ കുട്ടികളുമായി അവതരിപ്പിച്ച ഓപ്പണിങ്ങ് ഡാൻസോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. അറിയിച്ചു.ഇളയ നിലാ ടീം അവതരിപ്പിച്ച ലൈവ് മ്യൂസിക് ഷോയോടു കൂടി പരിപാടികൾക്ക് സമാപനമായി.

           എയിംസിൻ്റെ വിവിധ പ്രവർത്തന വിഭാഗങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് വിബീഷ് തിക്കൊടി, ആസിഫ്, ദീപക്, ഹരീഷ് കുമാർ, സോണി മാത്യു,മെജിത്,എന്നിവരും ഉപദേശക സമിതി അംഗങ്ങളായ ചെസിൽ ചെറിയാൻ, സത്താർ കുന്നിൽ, മഹേഷ് ഐയ്യർ, മുരളി പണിക്കർ , ഫ്രൈഡേ ഫോറം പ്രതിനിധി മുഹമ്മദ് ഷബീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.റ്റി.ആർ രാജേഷ് അവതാരകനായിരുന്നു. സിജോ അബ്രാഹം ഓൺ ലൈൻ ചടങ്ങിൻ്റെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്തു.പബ്ലിസിറ്റി കാര്യങ്ങൾ ഐവി അലക്സ് നിർവഹിച്ചു, സിന്ധു മധുരാജ്, ഷൈജു, ജെസ്നി ഷെമീർ, അനൂപ്, അഷറഫ് ചൂരോട്ട്, സുമേഷ്, ബഷീർ കൊയിലാണ്ടി, എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

             ശ്രീമതി ജീന ഷൈജുവിൻ്റെ വരികൾക്ക് സിന്ധു രമേശ്‌ സംഗീതവും, ബഷീർ കൊയിലാണ്ടി ഓർക്കസ്ട്രയും നിർവ്വഹിച്ച് സിന്ധു രമേഷ് ,മഹേഷ് അയ്യർ, ബിജു തിക്കോടി എന്നിവർ ചേർന്നാലപിച്ച എയിംസ് കലോത്സവത്തിൻ്റെ തീം സോങ്ങ് ചടങ്ങിൽ അവതരിപ്പിച്ചു.ഇത്രയും വിപുലമായ രീതിയിൽ ലോകത്ത് ആദ്യമായി ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെട്ട കലോത്സവം എന്ന നിലയിൽ നിരവധി അന്താരാഷ്ട്ര അവാർഡ്കൾക്ക് പരിഗണിക്കപ്പെട്ടതായി സംഘാടകർ അറിയിച്ചു. 

Related News