കുവൈത്ത് കെ.എം.സി.സി യുടെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള ചാർട്ടേർഡ് വിമാനം നാട്ടിലെത്തി ; ഇതുവരെ 12 വിമാനങ്ങൾ ചാർട്ടർ ചെയ്തു

  • 20/08/2020

കുവൈത്ത് സിറ്റി:

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെ.എം.സി.സിയുടെ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ കൂടി നാട്ടിലെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ന് 162 യാത്രക്കാരുമായാണ് കൊച്ചിയിലേക്കും ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട്ടേക്കുമാണ് കുവൈത്തിൽ നിന്നും യാത്ര തിരിച്ചത്. ഇതോടെ കുവൈത്ത് കെഎം. സി.സി. ചാർട്ടർ ചെയ്ത വിമാനങ്ങളുടെ എണ്ണം 12 ആയി. കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തിയത് . പ്രവർത്തക സമിതി അംഗങ്ങളായ ഷാഫി കൊല്ലം ( ആർട്സ് വിംഗ് ജനറൽ കൺവീനർ ) ഇല്യാസ് വെന്നിയൂർ (ഐ. ടി.വിംഗ് ജനറൽ കൺവീനർ), കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായ ഫുആദ് സുലൈമാൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര , വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം
കുറ്റിക്കാട്ടൂർ, അജ്മൽ വേങ്ങര, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഷുഐബ് ധർമ്മടം,സലിം നിലമ്പൂർ (ഹെൽപ്പ് ഡെസ്ക് കൺവീനർ), ഷഫീഖ് വള്ളിക്കുന്നു , ജലീൽ വള്ളിയോത്ത് ,ജലീൽ വയനാട്, അയ്യൂബ് തിരൂരങ്ങാടി , കുതുബ്, ഹിഷാബ് തങ്ങൾ, റഷീദ് ഒന്തത്ത്, ഹാഷിദ് മുണ്ടോത്, ആസാദ് കണ്ണൂർ , നിസാർ മേപ്പയൂർ, ബാവ, റഫീഖ് ഒളവറ, മുജീബ് കരുവാരക്കുണ്ട് , എന്നിവർ വിവിധ പ്രവർത്തനങ്ങൾ നടത്തി.

Related News