കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം കുവൈത്തില്‍ വെച്ച് മരണപ്പെട്ട കാസർഗോഡ് ജില്ലയിലെ നീലേശ്വരം കോട്ടപ്പുറം സ്വദേശിമൂലക്കാട്ട് കുഞ്ഞബ്ദുല്ല (44) എന്നവരുടെ ഖബറടക്കം സബ്ഹാൻ ഖബര്‍സ്ഥാനില്‍ നടന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് അദാന്‍ ഹോസ്പിറ്റലില്‍ ചികിൽസയിലായിരിക്കെയാണ് മരണമടഞ്ഞത്. ഭാര്യ ജസീറ. മക്കൾ: ജുമൈന, ഫാതിഹ് , ഫർദ്ദീൻ. ശബീര്‍ മന്‍സില്‍ എൽ.ബി.മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ബീഫാത്വിമയുടെയും മകനാണ്.സഹോദരങ്ങള്‍ ജാഫര്‍ (കുവൈത്ത്), പരേതനായ ശബീര്‍, താഹിറ, സാജിദ. കാഞ്ഞങ്ങാട് മുസ്ലിംലീഗ് നേതാവ് എ.ഹമീദ് ഹാജി ഭാര്യാ പിതാവാണ്.
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല ഉമ്മുൽ ഹൈമാൻ യൂണിറ്റ് മെമ്പറായിരുന്നു.മയ്യിത്ത് നിസ്കാരത്തിനും പ്രാര്‍ത്ഥനക്കും മുഹമ്മദലി ഫൈസി നേതൃത്വം നല്‍കി. കെ.ഐ.സി കേന്ദ്ര പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി,കേന്ദ്ര സെക്രട്ടറിമാരായ അബ്ദുന്നാസര്‍ കോഡൂര്‍,നിസാര്‍ അലങ്കാര്‍, ഫഹാഹീല്‍ മേഖല പ്രസിഡണ്ട് അമീന്‍ മൗലവി, വിഖായ കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി,കേന്ദ്ര കൗണ്‍സിലര്‍മാരായ അഷ്റഫ് തൃക്കരിപ്പൂര്‍, ഇഖ്ബാല്‍ മാവിലാടം, അസീസ് പാടൂര്‍, അഷ്കര്‍ അലി,ഉമ്മുല്‍ ഹൈമാന്‍ യൂണിറ്റ് ഭാരവാഹികളായ മൊയ്തീന്‍,ഹാശിംമറ്റു പ്രവര്‍ത്തകര്‍, KKMA, KMCC നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?