കുവൈത്ത് കെ.എം.സി.സി. അംഗം കോവിഡ് ബാധിച്ചു നിര്യാതനായി; മൃതദേഹം സുലൈബിഖാത് ഖബർസ്ഥാനിൽ മറവു ചെയ്തു

  • 22/08/2020

കുവൈത്ത്‌ സിറ്റി: കുവൈത്ത് കെ.എം.സി.സി. അംഗവും കാസർകോട്​ തൃക്കരിപ്പൂർ ഉദിനൂർ സ്വദേശിയുമായ നങ്ങാരത്ത്‌ ഉമറുൽ ഫാറൂഖ്‌ ​ നങ്കരത്തു ​ ഉമർ ഫാറൂഖ്​ (47) കോവിഡ് ബാധിച്ചു കുവൈത്തിൽ നിര്യാതനായി.

ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന അദ്ദേഹത്തേ രോഗം മൂർച്ഛിച്ചതിനേ തുടർന്ന് രണ്ടാഴ്ച്ച മുമ്പ്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു.
ശനിയാഴ്ച്ച കാലത്താണ്‌ അന്ത്യം സംഭവിച്ചത്‌. മാതാവ്‌ മറിയം, പിതാവ്‌ ഹമീദ്‌ ഹാജി. ഭാര്യ കൈക്കോട്ട്‌ കടവ്‌ സ്വദേശിനി എം. കുഞ്ഞാമിന. വിദ്യാർത്ഥിനികളായ ഫഹീമ (പ്ലസ്ടു) ഫർഹാന (പത്താം തരം) എന്നിവർ മക്കളാണ്‌.

മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം‌ ‌ സുലൈബിഖാത്ത്‌ മഖ്‌ബറയിൽ ഖബറടക്കി. ഖബറക്ക ചടങ്ങിൽ കെ.എം.സി.സി. നേതാക്കളായ അബ്ദുകടവത്ത് , ഇഖ്ബാൽ മാവിലാടം , അഷ്റഫ് തൃക്കരിപ്പൂർ, ബഷീർ ഉദിനൂർ, സുബൈർ കാടങ്ങോട്, സലീം ഉദിനൂർ, അമീർ കമ്മടം, തസ്ലീം തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.

Related News