പ്രാഥമിക വിദ്വാഭ്യാസം മാത്രമുള്ള വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

  • 30/08/2020



കുവൈറ്റ് സിറ്റി :  പ്രൈമറി  വിദ്യാഭ്യാസമുള്ള വിദേശികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതായി സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കി. 15 ലക്ഷം പ്രവാസി തൊഴിലാളികള്‍ ഹൈസ്കൂൾ വിദ്യാഭാസമോ പ്രൈമറി വിദ്യാഭ്യാസമോ മാത്രമുള്ളവരാണ്. ഗാർഹികത്തൊഴിലാളികളെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.  . നേരത്തെ വിദ്യാഭ്യാസയോഗ്യത പ്രധാന മാനദണ്ഡമായതോടെ കുവൈത്തിൽ തൊഴിൽ തേടിയെത്തുന്നവരിൽ കുറഞ്ഞ പഠനമുള്ളവർ കുറഞ്ഞു വന്നിരുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം തൊഴിലാളികളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്  പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ ഒരു ലക്ഷത്തി പതിനാലായിരം തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഹൈസ്കൂൾ വിദ്യാഭാസമുള്ള ഒമ്പത് ലക്ഷം പ്രവാസി തൊഴിലാളികളും രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ബിരുദം നേടിയ രണ്ട് ലക്ഷത്തി പന്ത്രണ്ടായിരം പേരും പന്ത്രണ്ടായിരം ബിരുദാനന്തര ബിരുദധാരികളും സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്നുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച്‌  ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. 

Related News