രാജ്യത്തെ മാളുകള്‍ക്ക് രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കാന്‍ അനുമതി

  • 30/08/2020



കുവൈറ്റ് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം നീണ്ടുനിന്ന ഭാഗിക കർഫ്യൂ അവസാനിപ്പിച്ചതിനെ തുടര്‍ന്ന്  മാളുകളും വാണിജ്യ സമുച്ചയങ്ങളും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. പുതിയ നിര്‍ദ്ദേശ പ്രകാരം മാളുകള്‍ രാവിലെ 10 മുതൽ രാത്രി 10 വരെയും കോ ഓപ്പറേറ്റീവ് സ്റ്റോറുകള്‍  24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നാലാം ഘട്ടത്തിന്‍റെ ഭാഗമായി സലൂണുകൾ, ബസ് സർവ്വീസുകൾ, ഹെൽത്ത് ക്ലബുകൾ, തയ്യല്‍ക്കടകള്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. എല്ലാ തീന്‍മേശകളിലും അണുവിമുക്ത സംവിധാനങ്ങൾ ഒരുക്കണം. അതേസമയം ഓഡിറ്റോറിയങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ അടഞ്ഞ് തന്നെ കിടക്കും. ഇവ അടുത്ത ഘട്ടത്തിൽ തുറന്നേക്കുമെന്നാണ് സൂചന. 

Related News