ഓണമൊരുക്കാനും കൂടെയുണ്ട് ഓ.ഐ.സി.സി

  • 30/08/2020

അബ്ബാസിയ: കഴിഞ്ഞ കുറെ മാസങ്ങളായ് വേതനവും, ആവശ്യത്തിന് ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടിയ ഇരുന്നൂറോളം വരുന്ന ഒരു പ്രമുഖ കമ്പനി ക്യാമ്പിലെ തൊഴിലാളികളുടെ ദുരിതം നേരിട്ടു മനസ്സിലാക്കിയ കുവൈത്ത് OICC വെൽഫെയർ വിംഗ് പ്രവർത്തകർ, സന്ദർഭോചിതമായ ഇടപെടലിലൂടെ അവർക്ക് ഓണസദ്യയൊരുക്കുന്നതിനും, തുടർന്നുള്ള രണ്ടു മൂന്ന് മാസത്തേക്കുമുള്ള ഭക്ഷണസാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോട്ടേഴ്സ് ഗ്രൂപ്പിൻ്റെയും ,ലുലു, നെസ്റ്റോ എന്നീ ഹൈപ്പർ മാർക്കറ്റുകളുടെയും സഹകരണത്തോടെ, കുവൈറ്റ് OICC നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങര, വെൽഫെയർവിംഗ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, സജി മണ്ഢലത്തിൽ, അനൂപ് സോമൻ, അലക്സ് മാനന്തവാടി, മാണി വയനാട്, ബെന്നി ഇടക്കൊച്ചി എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുത്തു.


Related News