മനുഷ്യക്കടത്ത്; 400 കമ്പനികളുടെ ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി

  • 31/08/2020



കുവൈത്ത് സിറ്റി : രാജ്യത്തെ  മനുഷ്യ കടത്തിനെതിരെ ശക്തമായ നടപടിയുമായി കുവൈത്ത് സര്‍ക്കാര്‍. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളില്‍ പങ്കുള്ള 400 ളം സ്ഥാപനങ്ങളുടെ ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ നേരത്തെ രൂപീകരിച്ച പരിശോധന സംഘം നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മാൻ‌പവർ പ്രൊട്ടക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ: മുബാറക് അല്‍ അസ്മി പറഞ്ഞു.ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ലഭിച്ച മൂവായിരത്തോളം  2,300 കേസുകള്‍ പരിഹരിച്ചതായും  മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച 800 ളം തൊഴിലാളികളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. ജോലിക്കാരുടെ ആനുകൂല്യങ്ങള്‍ നല്കാതിരുന്ന കമ്പിനികളുടെ ഫയലുകള്‍ ആഭ്യന്തര മന്ത്രാലയത്തിലേക്ക് റഫർ ചെയ്തതായും  തൊഴിലുടമകള്‍ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായും മുബാറക് അല്‍ അസ്മി അറിയിച്ചു. 

അനധികൃതമായി രാജ്യത്തേക്ക് തൊഴിലാളികളെ  കൊണ്ട് വന്ന്  വിസ കച്ചവടം നടത്തിയ  നിരവധി കടലാസ് കമ്പിനികള്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.പണം  വാങ്ങി വിദേശികളെ കുവൈത്തിലേക്ക് ​കൊണ്ടുവരികയും ഇഖാമ പുതുക്കാനും തൊഴിൽ സ്റ്റാറ്റസ് ​അനധികൃതായി മാറ്റാനും സഹായിക്കുന്ന  സ്വദേശികളേയും നേരത്തെ പിടികൂടിയിരുന്നു. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന്​ വിസ കച്ചവടമാണ് കാരണമെന്നാണ് മന്ത്രിസഭയുടെയും പാർലമെൻറിൻറെയും വിലയിരുത്തൽ. അതേസമയം സ്‌പോൺസർ മാറി ജോലി ചെയ്യുന്നവർക്കും കനത്ത ശിക്ഷ ലഭിക്കും. ഇത് വിദേശികൾക്ക്​ തിരിച്ചടിയാണ്. ആയിരക്കണക്കിന് വിദേശികൾ നിലവിലെ സ്‌പോൺസർമാരിൽ നിന്നും മാറി ജോലി ചെയ്യുന്നുണ്ട്.

Related News