ഇന്ത്യന്‍ എംബസ്സിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

  • 31/08/2020



കുവൈത്ത്‌ സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസിയില്‍  ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍  അംബാസിഡര്‍ സിബി ജോർജ്ജ്‌ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം  നിര്‍വ്വഹിച്ചു. കരുതലോടെയും ആ​ത്മ​വി​​ശ്വാ​സ​ത്തോ​ടെ​യും വേ​ണം പ്ര​തി​സ​ന്ധി​കാ​ല​ത്തെ നേ​രി​ടേ​ണ്ട​ത്.  അങ്ങേയറ്റം അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്. സാധാരണ രീതിയിൽ നിന്നും വിഭിന്നമായി കോവിഡ്‌  കാലത്തെ നിയന്ത്രണങ്ങളോടെയുള്ള  ഈ ആഘോഷ പരിപാടി തികച്ചും  പുതു അനുഭവമാണെന്ന് അംബാസിഡര്‍  അഭിപ്രായപ്പെട്ടു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിനും ലോകത്തെ എല്ലാ മലയാളികള്‍ക്കും അംബാസിഡര്‍ സിബി ജോർജ്ജ്‌  ഓണാശംസകള്‍ നേര്‍ന്നു. എംബസി അങ്കണത്തില്‍ നടന്ന ചടങ്ങ് കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംഘടിപ്പിച്ചത്. കവാടത്തില്‍  മനോഹരമായ  ഓണപ്പൂക്കളവും ഒരുക്കിയിരുന്നു. എംബസ്സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓണാഘോഷത്തോട് അനുബന്ധിച്ച് എംബസിയിൽ എത്തിയ മുഴുവൻ പേർക്കും പായസവും മധുര  വിതരണവും നടത്തി. 

Related News