മയക്കുമരുന്ന് കടത്ത് സംഘം കോസ്റ്റ് ഗാർഡ് പിടിയിൽ

  • 01/09/2020



കുവൈത്ത് സിറ്റി : രാജ്യത്ത് വന്‍ തോതില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. മയക്കുമരുന്ന് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് കുബ്ബാർ ദ്വീപില്‍ ഒളിപ്പിച്ച് വെച്ച മയക്കുമരുന്ന് ശേഖരിക്കാന്‍ പോയ ബോട്ട് പിടികൂടുകയായിരുന്നു. ദ്വീപില്‍ നടത്തിയ  പരിശോധനയിൽ മയക്കുമരുന്ന് ഗുളികകള്‍ ഉള്‍പ്പടെയുള്ള 3 ബാഗുകള്‍  പോലീസ് കണ്ടെടുത്തു. സ്വകാര്യമായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ബോട്ടിൽ ഉണ്ടായിരുന്ന രണ്ട്  പ്രതികളെ സമുദ്ര സുരക്ഷാ വകുപ്പിലേക്ക് കൈമാറി. 

Related News