ഓൺ‌ലൈൻ അപ്പോയിന്റ്മെന്റ് റദ്ദാക്കിയതായി യൂണിയൻ ഓഫ് കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ്

  • 02/09/2020

 

കുവൈറ്റ് സിറ്റി : കോവിഡ് ജാഗ്രതയുടെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലെ സഹകരണ സ്ഥാപനങ്ങളിൽ ഷോപ്പിംഗിനായി നടപ്പിലാക്കിയ  ഓൺ‌ലൈൻ അപ്പോയിന്റ്മെന്റ് റദ്ദാക്കിയതായി യൂണിയൻ ഓഫ് കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ് ചെയർമാൻ ഫഹദ് അൽ കഷ്തി അറിയിച്ചു. പ്രതിസന്ധി കാലത്ത്  വാണിജ്യ സാമൂഹിക സാമൂഹിക മന്ത്രാലയങ്ങൾ നല്‍കിയ സഹായങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 

സാധനങ്ങൾ വാങ്ങുന്നതിനായി എത്തുന്ന എല്ലാ സന്ദർശകരും നിർബന്ധമായും സാനിറ്റൈസർ  ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.ട്രോളികൾ അണുവിമുക്തമാക്കിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ഇടവിട്ട് ഇടവിട്ട് ശുചീകരണം നടത്തിയും, ആരോഗ്യകരമായ ഷോപ്പിങ്ങിന് ഉള്ള അന്തരീക്ഷം ഒരുക്കിയുമാണ്  സഹകരണ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതെന്ന് ഫഹദ് അൽ കഷ്തി പറഞ്ഞു . കോവിഡിനെ  പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് രോഗപ്രതിരോധത്തിനായുള്ള പ്രത്യേക പരിശീലനം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കയ്യുറ,  മാസ്ക് എന്നിവ ജീവനക്കാർക്ക് ആവശ്യത്തിനു ലഭ്യമാക്കുന്നതിന് പുറമേ ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലും ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

Related News