ആയിരക്കണക്കിന് പ്രവാസികള്‍ സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി കുവൈത്ത് സര്‍ക്കാര്‍

  • 03/09/2020



കുവൈറ്റ് സിറ്റി : അറുപത് കഴിഞ്ഞ വിദേശി തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ അറിയിച്ചു.ഹൈസ്‌കൂൾ വിദ്യാഭ്യാസമോ അ​തി​ൽ താ​ഴെ​യോ മാ​ത്രം യോ​ഗ്യ​ത​യു​ള്ള​ 68,318 പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദ്ദേശമനുസരിച്ച്  തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.  അറുപത് വയസ്സ് പൂര്‍ത്തിയായ ഹൈസ്‌കൂൾ വിദ്യാഭ്യാസമോ അതില്‍ കുറവായ പ്രാഥമിക വിദ്യാഭ്യാസമോ ഉള്ള പ്രവാസി തൊഴിലാളികള്‍ക്ക് ജനുവരി മുതല്‍ തൊ​ഴി​ൽ പെ​ർ​മി​റ്റ്  പുതുക്കി നല്‍കേണ്ടന്ന  സര്‍ക്കാര്‍ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​മാ​കു​ക. . തൊ​ഴി​ൽ പെ​ർ​മി​റ്റ് ല​ഭി​ക്കാ​തെ താ​മ​സാ​നു​മ​തി പു​തു​ക്കാ​ൻ ക​ഴി​യി​ല്ല. 

അറുപത് കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ രാജ്യത്തു തൊഴില്‍ ചെയ്യുന്നുണ്ട്. ഹോട്ടല്‍ , ബക്കാല, ടാക്സി  തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​രി​ൽ അ​ധി​ക​പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. 2021 ജ​നു​വ​രി ഒന്ന് മുതല്‍  അറുപത് പൂര്‍ത്തിയായ വിദേശി തൊഴിലാളികള്‍ക്ക് തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കേ​ണ്ടെ​ന്ന് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അറിയിച്ചു.

Related News